ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി: മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു

Wednesday 9 May 2018 2:38 am IST
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എത്രയും വേഗം സുഗമമായി നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകളടക്കം, ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി.

ന്യൂദല്‍ഹി: ആയുഷ്മാന്‍ ഭാരതിന് കീഴില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബൃഹത്തായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി  അവലോകനം ചെയ്തു. 

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എത്രയും വേഗം സുഗമമായി നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകളടക്കം, ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. പത്തു  കോടിയിലധികം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 

ഈ പദ്ധതി മുഖേന സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. 

 കഴിഞ്ഞ മാസം അംബേദ്ക്കര്‍ ജയന്തി ദിനത്തിലാണ് ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ആദ്യത്തെ ആരോഗ്യ സൗഖ്യ കേന്ദ്രം ഛത്തീസ്ഗഢിലെ ബിജപ്പൂരില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.