മഞ്ഞുവീഴ്ച: കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Wednesday 9 May 2018 2:45 am IST

ഡെറാഡൂണ്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കേദാര്‍നാഥ്, ബദ്രിനാഥ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിച്ചു. ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, രാജ്യസഭാ എംപി പ്രദീപ് തംത എംഎല്‍എ മനോജ് റാവത്ത്, അര ഡസന്‍ കോണ്‍ഗ്രസ് നേതാക്കളും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രദേശത്ത് കുടുങ്ങിയിട്ടുണ്ട്. ഗൗരികുണ്ഡില്‍നിന്ന് കേദാര്‍നാഥിലേക്ക് ഞായറാഴ്ചയാണ് ഇവര്‍ യാത്ര ആരംഭിച്ചത്. രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഗില്‍ദിയാലും യാത്രാതടസ്സം നേരിടുകയാണ്. യാത്രയില്‍ കുടുങ്ങിയവരെല്ലാം ബിംബാലി,ലിഞ്ചൗലി എന്നിവിടങ്ങളില്‍ തങ്ങി കാലാസ്ഥ അനുകൂലമായതിനു ശേഷമാകും യാത്ര തുടരുക. മൂന്ന് ഇഞ്ചില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തുന്നത്. 

കേദാര്‍നാഥിലെ തീര്‍ഥാടകരെ ബേസ് സ്റ്റേഷനായ ഗൗരികുണ്ഡില്‍ എത്തിക്കാന്‍ സംസ്ഥാന ദുരന്ത പ്രതികരണ സേനയും ജവാന്മാരും പോലീസും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മങ്കേഷ് ഗില്‍ദിയാല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.