ഫ്രഞ്ച് താരം ലോറന്റിന് ലോകകപ്പ് നഷ്ടമാകും

Wednesday 9 May 2018 2:47 am IST

ലണ്ടന്‍: കാലിന് പരിക്കേറ്റ ഫ്രഞ്ച് പ്രതിരോധനിരക്കാരന്‍ ലോറന്റ്് കൊസില്‍നിക്ക്് ജൂണില്‍ റഷ്യയില്‍ അരംഭിക്കുന്ന ലോകകപ്പില്‍ കളിക്കാനാകില്ലെന്ന് ആഴ്‌സണല്‍ ക്ലബ്ബ് മാനേജര്‍ ആഴ്‌സന്‍ വെങ്ങര്‍ പറഞ്ഞു.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ യൂറോപ്പ ലീഗ് രണ്ടാം പാദ സെമിഫൈനലിനിടയ്ക്കാണ് ലോറന്റിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ലോറന്റിനെ പിന്‍വലിക്കേണ്ടിവന്നു. മത്സരത്തില്‍ 1-0 ന് തോറ്റ ആഴ്‌സണല്‍ ഫൈനല്‍ കാണാതെ പുറത്തായി.

ലോറന്റിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടിവരും. പരിക്കില്‍ നിന്ന് പൂര്‍ണ സുഖം പ്രാപിക്കാന്‍ ആറുമാസം വരെ വേണ്ടിവരും. ലോറന്റിന് ലോകകപ്പ്് നഷ്ടമാകും. ഡിസംബര്‍ വരെ കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിവരുമെന്ന് വെങ്ങര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുപ്പത്തിരണ്ടുകാരനായ ലോറന്റ് ഫ്രാന്‍സിനുവേണ്ടി 51 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്്. ഈ സീസണില്‍ ആഴ്‌സണലിനായി 25 ലീഗ് മത്സരങ്ങള്‍ കളിച്ചു. ഫ്രാന്‍സിന്റെ ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കെയാണ് കാലിലെ പരിക്ക് വില്ലനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.