ടിം പെയ്ന്‍ ഓസീസ് ക്യാപ്റ്റന്‍; ലിയോണ്‍ തിരിച്ചെത്തി

Wednesday 9 May 2018 2:51 am IST

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഓസീസ് ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ ടിം പെയ്‌നും ട്വന്റി 20 ടീമിനെ ആരോണ്‍ ഫിഞ്ചും നയിക്കും.

ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണിനെ ഏകദിന ടീമിലേക്ക് മടക്കി വിളിച്ചു. 2016 ലാണ് ലിയോണ്‍  രാജ്യത്തിനായി അവസന ഏകദിനം കളിച്ചത്. പരിക്കിനെ തുടര്‍ന്ന് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനെയും പാറ്റ് കമിന്‍സിനെയും ഒഴിവാക്കി.

അലക്‌സ് കാറിയും ഡി ആഴ്‌സി ഷോര്‍ട്ടും പതിനഞ്ചംഗ ടീമിലുണ്ട്. ഷോര്‍ട്ട് ഇതാദ്യമായാണ് ടീമിലെത്തുന്നത്.

ജൂണില്‍ ഇംഗ്ലണ്ടിലെത്തുന്ന ഓസീസ് അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20 മത്സരവും കളിക്കും. ജൂലൈയില്‍ സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഓസീസ് ട്വന്റി 20 പരമ്പര കളിക്കും. ആരോണ്‍ ഫിഞ്ചാണ് ട്വന്റ 20 പരമ്പരയ്ക്കുള്ള ഓസീസ് ടീമിന്റെ ക്യാപ്റ്റന്‍. അലക്‌സ് കാറിയാണ് ഉപനായകന്‍.

ഓസട്രേലിയ ( ഏകദിന ടീം): ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ആരോണ്‍ ഫിഞ്ച് ( വൈസ് ക്യാപ്റ്റന്‍), അഷ്ടണ്‍ അഗര്‍, അലക്‌സ് കാറി, ജോഷ് ഹെയ്‌സല്‍വുഡ്് , ട്രാവിസ് ഹെഡ്, നഥാന്‍ ലിയോണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷോണ്‍ മാര്‍ഷ്, ജേ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡി ആഴ്‌സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ആന്‍ഡ്രൂ ടൈ.

ട്വന്റി 20 ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍) അലക്‌സ് കാറി ( വൈസ് ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, നിക്ക് മാഡിന്‍സണ്‍, ഗ്ലെന്‍ മാകസ്‌വെല്‍, ജെ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡി ആഴ്‌സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്‌റ്റോയ്്‌നിസ്, മിച്ചല്‍ സെപ്പ്‌സണ്‍, ആന്‍ഡ്രൂ ടൈ, ജാക്ക് വൈല്‍ഡര്‍ മത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.