റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ കരുത്ത്: മൗറീഞ്ഞോ

Wednesday 9 May 2018 3:11 am IST

ലണ്ടന്‍: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടങ്ങുന്ന പോര്‍ച്ചുഗല്‍ ടീമിന് ഇത്തവണത്തെ ലോകകപ്പില്‍ കിരീട സാധ്യതയുണ്ടെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ജോസ് മൗറീഞ്ഞോ.

റഷ്യയിലെ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ കിരീടമണിയിക്കാന്‍ റൊണാള്‍ഡോ എല്ലാ അടവുകളും പുറത്തെടുക്കും. പോര്‍ച്ചുഗല്‍ മികച്ച ടീമാണ്. റൊണാള്‍ഡോ ഇല്ലാത്ത പോര്‍ച്ചുഗലിന് കിരീടം അപ്രാപ്യമാണ്. റൊണാള്‍ഡോയുണ്ടെങ്കില്‍ അവര്‍ക്ക് സാധ്യതയുണ്ട്. 

2016 ലെ യൂറോയില്‍ പോര്‍ച്ചുഗലിനെ കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കളിക്കാരനാണ് റൊണാള്‍ഡോ. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിനായി മികവ് കാട്ടിവരുകയാണ്. റയലിനായ റൊണാള്‍ഡോ ഇതുവരെ 42 ഗോള്‍ നേടിയിട്ടുണ്ട്്.

1986 നു ശേഷം ലോകകപ്പ്് കിരീടം നേടനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് മെസിയെ കൂടാതെ കിരീട വിജയം അസാധ്യമാണെന്നും മൗറീഞ്ഞോ പറഞ്ഞു.

അഞ്ചുതവണ ചാമ്പ്യന്മാരായ ബ്രസീല്‍ ഒത്തിണക്കമുള്ള ടീമാണ്. കഴിവുള്ള ഒട്ടേറെ കളിക്കാര്‍ ടീമിലുണ്ട്. ഓരോ മത്സരത്തേയും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നെയ്മര്‍, വില്ലിയന്‍, ഫിലിപ്പി കുടിഞ്ഞോ, ഗബ്രീല്‍ ജീസസ് എന്നിവരൊക്കെ പ്രതിഭകളാണ്. ഏതു ടീമിനെയും വീഴ്ത്താന്‍ അവര്‍ക്ക് കഴിയുമെന്ന് മൗറീഞ്ഞോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.