അത്തോളി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച്

Wednesday 9 May 2018 3:30 am IST

കോഴിക്കോട്: യുവാവിനെ വരാപ്പുഴ മോഡല്‍ ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയനാക്കിയ അത്തോളി എഎസ്‌ഐ രഘുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. 

മര്‍ദ്ദനമേറ്റ  പുത്തഞ്ചേരി തയ്യുള്ളതില്‍  അനൂപ് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അനൂപിനെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സന്ദര്‍ശിച്ചു. 

കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അനൂപ് മുഖ്യമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി അയച്ചു. കേരള പോലീസ് ആക്റ്റിലെ സെക്ഷന്‍ 66 അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. അനൂപിനെ ജീപ്പില്‍ വെച്ചും ലോക്കപ്പില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നഗ്നനായി നിര്‍ത്തി ലോക്കപ്പില്‍ മര്‍ദ്ദിച്ച ശേഷം വൈകുന്നേരം അനൂപിനെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ക്രൂര മര്‍ദ്ദനമേറ്റ അനൂപ് സ്റ്റേഷന്‍ മുറ്റത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.