ഷമേജിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Wednesday 9 May 2018 3:32 am IST
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വിലാപ യാത്രയായി മാഹി പെരിങ്ങാടിയിലെ വീട്ടിലെത്തിച്ച ഷമേജിന്റെ ഭൗതികദേഹം വൈകുന്നേരം ആറരയോടെ സംഘപരിവാര്‍ നേതാക്കളുടേയും ആയിരക്കണക്കിന് പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഷമേജിന്റെ മകന്‍ അഭിനവ് ചിതയ്ക്ക് തീകൊളുത്തി.
"കഴിഞ്ഞദിവസം മാഹിയില്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന ഷമേജിന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു"

മാഹി: സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന  ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ സിപിഎം സംഘം വെട്ടിക്കൊന്ന  മാഹി പെരിങ്ങാടി ഈച്ചിയിലെ ഉമ്പാര്‍ക്കചെള്ളയില്‍ ഹൗസില്‍ മാധവന്‍-വിമല ദമ്പതികളുടെ മകന്‍ യു.സി.ഷമേജിന്റെ ഭൗതികദേഹം ഇന്നലെ വൈകുന്നേരം നാല് മണിയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും സംഘപരിവാര്‍ നേതാക്കള്‍ ഏറ്റുവാങ്ങി. 

ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വിലാപ യാത്രയായി മാഹി പെരിങ്ങാടിയിലെ വീട്ടിലെത്തിച്ച ഷമേജിന്റെ ഭൗതികദേഹം വൈകുന്നേരം ആറരയോടെ സംഘപരിവാര്‍ നേതാക്കളുടേയും ആയിരക്കണക്കിന് പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഷമേജിന്റെ മകന്‍ അഭിനവ് ചിതയ്ക്ക് തീകൊളുത്തി.

മാഹി പാലത്തിന് സമീപവും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഷമേജിന്റെ ഭൗതികദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍,  ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന്‍, ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, വിഭാഗ് സഹകാര്യവാഹ് ജയരാജന്‍ മാസ്റ്റര്‍, വിഭാഗ് പ്രചാരക് ഗിരീഷ്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, പി. വി. ശ്യാംമോഹന്‍, എന്‍.ഹരിദാസ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. 

മുപ്പതോളം മുറിവുകള്‍; നെടുകെ പിളര്‍ന്ന് വെട്ടുകള്‍

കോഴിക്കോട്: മാഹിയില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ.പി. ഷമേജിന്റെ മുഖത്തും തലയിലാകെയും ആഴത്തിലുള്ള മുറിവുകള്‍. ശരീരത്തിലാകെ മുപ്പതോളം മുറിവുകള്‍. മുഖത്ത് മാരകമായ രണ്ട് വെട്ടുകള്‍ ഉണ്ടായിരുന്നു. കണ്ണും മൂക്കും അടക്കം പിളര്‍ന്ന നിലയിലായിരുന്നു. തലയുടെ പിന്നിലുള്ള ആഴത്തിലുള്ള മുറിവ് ചെവി വരെ നീണ്ടു. വലതുകൈയ്ക്ക് മുട്ടിനു താഴെ മുറിവേറ്റിരുന്നു. രണ്ട് കൈപ്പത്തികളും മുറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. കൈവിരലുകള്‍ പലതും അറ്റുപോയി. 

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് അക്രമസ്ഥലത്ത് നിന്ന് കണ്ടെത്തിയ കൈവിരലുകള്‍ എത്തിച്ചത്. പരിശീലനം സിദ്ധിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ പിഴവറ്റ ആക്രമണത്തിലാണ് ഷമേജിന് മാരകമായ മുറിവുകളേറ്റത്. വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ മാഹി ആശുപത്രിയിലും പിന്നീട്  മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷമേജ് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അക്രമിസംഘത്തിന്റെ ഇരയായത്. 

കണ്ണൂര്‍ ജില്ലയില്‍ സിപിഎം രൂപീകരിച്ച പ്രതിരോധ സേനയുടെ ഇരയാവുകയായിരുന്നു ഷമേജ് എന്ന് അക്രമത്തിന്റെ രീതികള്‍ തെളിയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.