ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു: കുമ്മനം

Wednesday 9 May 2018 3:44 am IST

ചെങ്ങന്നൂര്‍: സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാനോ കുറ്റക്കാരെ പിടികൂടാനോ പോലീസ് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ കൊലപാതകങ്ങള്‍ക്ക് കാരണം. 

  കൊലപാതകം ആരു ചെയ്താലും അപലപിക്കപ്പെടേണ്ടതാണ്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കപ്പെടാവുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബാദ്ധ്യത പോലീസിനും ആഭ്യന്തര വകുപ്പിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 പിണറായിയുടെ ഭരണത്തില്‍ കൊലപാതകം നടന്നാല്‍ മാത്രമാണ് വാര്‍ത്തയാവുന്നത്. അതിലേക്ക് നയിക്കുന്ന നിരവധി അക്രമങ്ങള്‍ കണ്ണൂരില്‍ ഇന്ന് തുടര്‍ക്കഥയാണ്. എന്നാല്‍ അതൊന്നും പരിഹരിക്കാത്ത പോലീസ് നയമാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

  കേരളം കൊലക്കളമായി മാറിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.