ചെന്നൈ: തമിഴ്നാട്ടില്‍ പഴനിക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.പരിക്കേറ്റ് ചികിത്സയിലായിരുന്ന സജിനി ആണ് മരിച്ചത്. പഴനിക്കടുത്ത് സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 12.30 നാണ് അപകടമുണ്ടായത്. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന ശശി, വിജയമ്മ, സുരേഷ്, മനു എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് അഭിജിത്തും ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ലേഖയും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ആദിത്യന് മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടാണ് അയല്‍വാസികളായ രണ്ടു കുടുംബങ്ങള്‍ പഴനിയിലേക്ക് യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: