കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പോലീസ് ആസ്ഥാനത്തിന് നേരെ താലിബാന് ഭീകരരുടെ ആക്രമണം. നിരവധി പോലീസുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 25 പോലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.
ഫര്യബ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. പോലീസും ശക്തമായി തിരിച്ചടിച്ചതോടെ പോരാട്ടം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. പ്രത്യാക്രമണത്തില്‍ നിരവധി ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അഫ്ഗാന് കമാന്‍ഡര്‍ പറഞ്ഞു.
പോലീസിനെയും സൈന്യത്തെയും ലക്ഷ്യമാക്കി താലിബാന് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 2014ല്‍ വിദേശസേന പിന്മാറിയതിന് ശേഷമാണ് ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം താലിബാന് പിടിച്ചടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: