കിഗാലി: കിഴക്കനാഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേര് മരിച്ചു. നിരവധി പേരെ കാണാതായി. കറോംഗി, റുബാവു ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം മുതല്‍ റുവാണ്ടയില്‍ കനത്ത മഴയാണ്. ഇതുവരെ 183 പേര് മരിക്കുകയും ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: