കാലാവസ്ഥാ ഉച്ചകോടി അടുത്തവര്‍ഷം സെപ്റ്റംബറില്‍: ഗുട്ടെറസ്

Wednesday 9 May 2018 9:17 am IST
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിന്‍ ആന്‍ഡ് കരീമ്പിയന്‍ യുഎന്‍ ഇക്കണോമിക് കമ്മീഷന്റെ 37-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തില്‍ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്.

ഹവാന: ആഗോള താപനം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടുവന്ന പാരീസ് ഉടമ്പടി വിശകലനം ചെയ്യാന്‍ യുഎന്‍ അടുത്ത വര്‍ഷം കാലാവസ്ഥാ ഉച്ചകോടി ചേരും. 2019 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വച്ച് ഉച്ചകോടി നടക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രഖ്യാപിച്ചു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിന്‍ ആന്‍ഡ് കരീമ്പിയന്‍ യുഎന്‍ ഇക്കണോമിക് കമ്മീഷന്റെ 37-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന ദിനത്തില്‍ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് 320 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മഹത്യയിലേക്ക് നയിക്കുന്ന പാതയില്‍ നിന്നും ലോകത്തെ തിരിച്ചുകൊണ്ടുവരാന്‍ കൂട്ടായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നത് അടിസ്ഥാനപ്പെടുത്തി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.