യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയയില്‍

Wednesday 9 May 2018 9:28 am IST
കൊറിയന്‍ ഉപദ്വീപിലെ അസമത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള അന്തിമമാണ് ലക്ഷ്യമെന്നും പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസവും പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു.

പ്യോംഗ്യാംഗ്: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലെത്തി. അടുത്തമാസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് സന്ദര്‍ശനം.

കൊറിയന്‍ ഉപദ്വീപിലെ അസമത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള അന്തിമമാണ് ലക്ഷ്യമെന്നും പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസവും പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു. അന്ന് കിം ജോംഗ് ഉന്നുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.