കോംഗോയില്‍ എബോള പടരുന്നു

Wednesday 9 May 2018 11:12 am IST
കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്-പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം

കിന്‍ഷാസ: കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്-പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം.

എബോള ബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയില്‍ നിയോഗിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടയില്‍ 21 കേസുകളാണ് ഇത്തരത്തില്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ പതിനേഴുപേര്‍ മരിച്ചു. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്.

 1976 ല്‍ സുഡാനിലും കോംഗോയിലുമാണ് ആദ്യമായി എബോള രോഗബാധ സ്ഥിരീകരിച്ചത്. ഇത് ഒമ്ബതാം തവണയാണ് കോംഗോയില്‍ എബോള ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.