മാഹി: മാഹിയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പേരില്‍ 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മാഹിയിലും കണ്ണൂരിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ രണ്ടു ദിവസത്തേക്ക് കൂടി തുടരും. മാഹിയില്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കൂടുതല്‍ സേനയെ പുതുച്ചേരി പോലീസ് വിന്യസിച്ചിട്ടുണ്ട്.
മാഹി കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ ഇന്ന് പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറെ കാണും. ഇരട്ടക്കൊലപാതകങ്ങളില്‍ സമഗ്രമായ അന്വേഷണവും ബിജെപി നേതാക്കള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: