ഫോട്ടോകളില്‍ വിശ്വസിക്കാത്ത മുസ്ലീങ്ങള്‍ എന്തിന് ജിന്നയുടെ ചിത്രത്തില്‍ ആശങ്കപ്പെടണം

Wednesday 9 May 2018 12:06 pm IST
മുസ്ലീങ്ങള്‍ ഫോട്ടോകള്‍ക്കും വിഗ്രഹങ്ങള്‍ക്കും പ്രാധാന്യം നല്‍കാറില്ല അതുകൊണ്ടു തന്നെ ജിന്നയുടെ ഛായാചിത്രത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് രാംദേവ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിഹാറിലെ നളന്ദയിലെ യോഗ ക്ലാസിന് ശേഷമാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്.

നളന്ദ: അലീഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ ജിന്നയുടെ ഛായാചിത്രവുമായി ബന്ധപ്പെട്ട വിഷയത്തോട് പ്രതികരിച്ച് യോഗ ഗുരു ബാബാ രാംദേവ്.

മുസ്ലീങ്ങള്‍ ഫോട്ടോകള്‍ക്കും വിഗ്രഹങ്ങള്‍ക്കും പ്രാധാന്യം നല്‍കാറില്ല അതുകൊണ്ടു തന്നെ ജിന്നയുടെ ഛായാചിത്രത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് രാംദേവ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിഹാറിലെ നളന്ദയിലെ യോഗ ക്ലാസിന് ശേഷമാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്.

പാക്കിസ്ഥാന്‍ സ്ഥാപകന്‍ അവരുടെ രാജ്യത്തിന് നല്ലയാളാവാം. എന്നാല്‍ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയ ഒരു വ്യക്തിയെ ഒരിക്കലും ഇന്ത്യക്ക് ആരാധ്യപുരുഷനായി കാണാനാവില്ലെന്നും രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.

ജിന്നയെ പ്രകീര്‍ത്തിച്ചതിനെ തുടര്‍ന്ന് മണിശങ്കര്‍ അയ്യരെ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാംദേവും വിഷയത്തോട് പ്രതികരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശരിയായ വികാരമാണ് മണിശങ്കര്‍ അയ്യരിലൂടെ പുറത്ത വന്നിരിക്കുന്നതെന്നാണ് നഖ്‌വി വിമര്‍ശിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.