ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിയാകണമെന്ന മോഹത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബങ്കരാപെട്ടില് റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോദി രാഹുലിനെതിരെ തുറന്നടിച്ചത്.
പേരെടുത്ത് പറയാതെയാണ് മോദി രാഹുലിനെ വിമര്‍ശിച്ചത്. ‘കഴിഞ്ഞ ദിവസം ആരോ പറഞ്ഞു താന്‍ പ്രധാനമന്ത്രി ആകാന്‍ പോകുന്നു എന്ന്. വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ളവര്‍ വേറെയുള്ളപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്’.
ഒരാള്‍ എങ്ങനെ സ്വയം പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിക്കും. ഇത് മറ്റൊന്നുമല്ല, ഇതാണ് ധാര്‍ഷ്ട്യം- പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനോട് കര്‍ണാടക വിട പറയാന്‍ ഒരുങ്ങുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: