കാബൂളില്‍ സ്ഫോടന പരമ്പര, നിരവധി പേര്‍ കൊല്ലപ്പെട്ടു

Wednesday 9 May 2018 2:17 pm IST
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡെസ്തേബാര്‍ഷേയിലായിരുന്നു ആദ്യ സ്‌ഫോടനം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡെസ്തേബാര്‍ഷേയിലായിരുന്നു ആദ്യ സ്‌ഫോടനം. തുടര്‍ന്ന് ഷഹര്‍ ഇ നവിലും സ്ഫോടനമുണ്ടായി. സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ പോലീസും രക്ഷാസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കാബൂളിലെ പോലീസ് സ്റ്റേഷനുകളുടെ സമീപത്താണ് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്.

വിവിധയിടങ്ങളില്‍ സ്ഫോടനമുണ്ടായതിനാല്‍ തന്നെ മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല.കാബുളില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

കാബൂളില്‍ അടുത്തിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ ഏപ്രില്‍ 30നുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ഒമ്ബത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.