കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ്: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Wednesday 9 May 2018 3:07 pm IST
കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് ഉത്തരവില്‍ വ്യക്തത വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് ഉത്തരവില്‍ വ്യക്തത വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിഷയത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കടുത്ത കോടതി അലക്ഷ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂലൈ മൂന്നാം വാരം കേസ് വീണ്ടും പരിഗണിയ്ക്കും.

കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ ഓര്‍ഡിനന്‍സ് തള്ളിയ ഉത്തരവില്‍ വ്യക്തത തേടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായത്. ബില്ല് പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു.

കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതി തള്ളിയത്. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ ലംഘിച്ചാണ് കോളേജുകളില്‍ പ്രവേശനം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

കേസ് പരിഗണിക്കവെ സുപ്രീംകോടതിയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും കോടതി പരാമര്‍ശം നടത്തി. സുപ്രീംകോടതിയെ മുന്‍പ് ഇല്ലാത്ത വിധം നശിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ഉള്ളത്. അഭിഭാഷകര്‍ ടി വി ചര്‍ച്ചകളില്‍ പോയി തോന്നിയത് വിളിച്ചു പറഞ്ഞ് കോടതിയെ അപമാനിക്കുന്ന പ്രവണതയാണുള്ളത്. കോടതി ഉണ്ടെങ്കിലെ അഭിഭാഷകര്‍ക്ക് നില നില്‍ക്കാനാകൂ എന്ന് ഒര്‍ക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.