ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണമില്ല

Wednesday 9 May 2018 3:59 pm IST
ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം പോരെയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ന്യൂദല്‍ഹി:  ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം പോരെയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്,കെ .കെ. ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നന്പി നാരായണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

നമ്പി നാരായണന്റെ പരാതിയില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. അതേസമയം, നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് സര്‍ക്കാരിന് പിന്നീട് ഈ തുക ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ നാളെയും വാദം തുടരും.

നമ്പി നാരായണനെ പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ രാവിലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും നമ്പി നാരായണനെ കേസില്‍ കുടുക്കി കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെങ്കില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.

ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ നമ്പി നാരായണനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചെന്നും അതിന് തെളിവു ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസ് വീണ്ടും അന്വേഷിക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കാമെന്നും അറിയിച്ചു. നന്പി നാരായണനെ കേസില്‍പെടുത്തിയതിനുള്ള നഷ്ടപരിഹാരം 25 ലക്ഷമായി ഉയര്‍ത്തണമെന്ന് നേരത്തെ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.