ന്യൂദല്‍ഹി: ദല്‍ഹിയിലും, കശ്മീര്‍ താഴ്വരയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദല്‍ഹിയില്‍ ശക്തമായി കാറ്റ് വീശുകയും ചെയ്തു. ഭൂചലനം നീണ്ടു നിന്നത് സെക്കന്റുകള്‍ മാത്രമാണ്.
രാജ്യത്ത് പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. കാബൂളില്‍ വൈകിട്ട് നാലോടെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. അഫ്ഗാന്താജിക്കിസ്ഥാന് അതിര്‍ത്തിയില്‍ 111.9 കിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നു യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: