ഇംഫാല്‍: മണിപ്പൂരിന്റെ തലസ്്ഥാനമായ ഇംഫാലില്‍ ബോംബ് സ്ഫോടനം, രണ്ട് ബിഎസ്എഫ് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ കിഴക്കന്‍ ഇംഫാലിലെ കൊയ്രങ്കി വിമാനത്താവളത്തിനു സമീപം ബിഎസ്എഫ് ഔട്ട് പോസ്റ്റിനു സമീപത്തായിരുന്നു സ്ഫോടനം.
രണ്ട് സൈനികര്‍ മരണത്തിന് കീഴടങ്ങി, പരിക്കേറ്റ ഒരു യുവതിയും ഒരു കടക്കാരനും ഗുരുതരാവസ്ഥയിലാണ്. ഇംഫാല്‍ പോലീസ് മേധാവി കെ. മേഘചന്ദ്ര പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരസംഘടനകളാകാം ബോംബു വച്ചതെന്ന് സംശയിക്കുന്നു. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ചൊവ്വാഴ്ച ഇംഫാലിലെ ആസാം റൈഫിള്‍സിന്റെ ഔട്ട് പോസ്റ്റിലേക്ക് കൈബോംബുകള്‍ എറിഞ്ഞിരുന്നു. രണ്ടു സൈനികഉക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: