പ്രധാനമന്ത്രി വാദം രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമെന്ന് മോദി

Thursday 10 May 2018 2:35 am IST

ബെംഗളൂരു : കോണ്‍ഗ്രസ് അടുത്ത തവണ ഒറ്റകക്ഷിയാവുമ്പോള്‍ താന്‍ തന്നെയാകും പ്രധാനമന്ത്രിയാകും എന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്റെ ധാര്‍ഷ്ട്യമാണ് പ്രസ്താവനയില്‍ വെളിവാകുന്നതെന്ന് മോദി പറഞ്ഞു.

പ്രധാനമന്ത്രി പദത്തിന്റെ അവകാശി താനാണെന്ന വാദത്തിനു പിന്നില്‍ രാഹുലിന്റെ അഹങ്കാരമാണ് വ്യക്തമാകുന്നത്. കര്‍ണാടകയിലെ കോളാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 40 വര്‍ഷമായി ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. നിരവധി മുതിര്‍ന്ന നേതാക്കളുടെ നിരയുണ്ട്. ഘടകകക്ഷിനേതാക്കളെ പോലും അവഗണിച്ചാണ് രാഹുല്‍ പ്രസ്താവന നടത്തിയത്.

പെട്ടെന്ന് കടന്നുവന്ന് തന്റെ അധികാരസ്ഥാനമുറപ്പിച്ച് താന്‍ തന്നെയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍. ഇത് ധാര്‍ഷ്ട്യത്തിന്റെ തെളിവല്ലേയെന്ന് മോദി ചോദിച്ചു. കഴിഞ്ഞ ദിവസം ബെംഗളൂരില്‍ സമുദ്രഭാരത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അടുത്ത പ്രധാനമന്ത്രി താന്‍ തന്നെയാണെന്ന് രാഹുല്‍ പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.