തോല്‍വി ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി: മോദി

Thursday 10 May 2018 2:40 am IST

ചിക്മംഗളൂര്‍; തോല്‍വി ഉറപ്പായതിനാലാണ് കോണ്‍ഗ്രസ്  തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതിയില്‍ നിന്ന് പതിനായിരത്തിലേറെ  ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്തിരുന്നു. 

 ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കി തട്ടിപ്പു നടത്തി തെരഞ്ഞെടുപ്പ് ജയിക്കുകയാണ് േകാണ്‍ഗ്രസിന്റെ ലക്ഷ്യം. ജനങ്ങള്‍ ഇത്തരക്കാര്‍ക്ക് ഒരിക്കലും മാപ്പു നല്‍കരുത്. തോല്‍വി ഭയന്ന് സകല കൃത്രിമങ്ങളും പയറ്റുകയാണ് കോണ്‍ഗ്രസ്. ചിക്മംഗളൂരെ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞു.

തോല്‍വി ഉറപ്പായതിനാലാണ് അവര്‍ തൂക്കു നിയമസഭ വരുമെന്ന് പ്രചരിപ്പിക്കുന്നതും. ഇതിനര്‍ഥം ബിജെപി വലിയ ഭൂരിപക്ഷത്തോടെ കര്‍ണ്ണാടകത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ്. തോല്‍വി ഉറപ്പായതിനാലാണ് അവര്‍ നുണകള്‍ പറഞ്ഞ് ജനങ്ങളെ മത, ജാതി അടിസ്ഥാനത്തില്‍ വിഭജിക്കുന്നതും. മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.