മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലാലുവിനു ജാമ്യം

Thursday 10 May 2018 2:48 am IST

ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പരോള്‍. മൂത്തമകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അഞ്ചു ദിവസത്തെ പരോള്‍. ആര്‍ജെഡി എംഎല്‍എയും മുന്‍ മന്ത്രിയുമായ തേജ് പ്രതാപിന്റെ വിവാഹം ഈ മാസം 12നാണ്. പാര്‍ട്ടിയുടെ തന്നെ എംഎല്‍എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വരയ് റായ് ആണ് വധു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു ഇപ്പോള്‍ ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരോള്‍ അനുവദിച്ചതോടെ ഇന്നലെ വൈകിട്ട് ലാലു പാറ്റ്‌നിലേക്കു പോയി. 

ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ സമരമായിരുന്നതിനാല്‍ ലാലു സമര്‍പ്പിച്ച ഇടക്കാല ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നില്ല. ബിര്‍സ മുണ്ട സെന്‍ട്രല്‍ ജിയിലിലാണ് ലാലു വിനെ പാര്‍പ്പിച്ചിരുന്നത്. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസസില്‍ ലാലുവിനെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തേജ് പ്രതാപിന്റെ വിവിഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ ലാലുവിനു കഴിഞ്ഞിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.