ട്രംപിന്റെ അഭിഭാഷകന് റഷ്യന്‍ കോടീശ്വരന്‍ പണം നല്‍കിയെന്ന് ആരോപണം

Thursday 10 May 2018 2:51 am IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കില്‍ കോഹന് റഷ്യന്‍ കോടീശ്വരന്‍ അഞ്ചു ലക്ഷം ഡോളര്‍ നല്‍കിയെന്ന വെളിപ്പെടുത്തല്‍ അമേരിക്കയില്‍ വിവാദമാവുന്നു. ട്രംപുമായുള്ള ലൈംഗിക ബന്ധം പുറത്തു പറയാതിരിക്കാന്‍ തനിക്ക് കോഹന്‍ പണം നല്‍കി എന്ന ആരോപണമുന്നയിച്ച അശ്ലീല ചലച്ചിത്രങ്ങളിലെ നടി സ്‌ടോമി ഡാനിയല്‍സിന്റെ അഭിഭാഷകനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അടുത്ത ബന്ധമുള്ള വിക്ടര്‍ വെക്‌സെല്‍ബെര്‍ഗിന്റെ റെവോണ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്നാണ് കോഹനു പണം നല്‍കിയതെന്നും ഡാനിയല്‍സിന്റെ അഭിഭാഷകന്‍ മിഷേല്‍ അവെനാറ്റി പറയുന്നു.

ട്രംപുമായുള്ള ബന്ധം പുറത്തു പറായതിരിക്കാന്‍ തനിക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കോഹന്‍ നല്‍കി എന്നാണ് ഡാനിയല്‍സിന്റെ ആരോപണം. ഇക്കാര്യത്തില്‍ നിയമ നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ ആരോപണം ഉയരുന്നത്. ഡാനിയല്‍സിനു പണം നല്‍കാന്‍ ഇടനില നിന്ന എസ്സെന്‍ഷ്യല്‍ കമ്മിന്റ്‌മെന്റ്‌സ് എന്ന കമ്പനി മുഖേനയാണ് കോഹന് അഞ്ചു ലക്ഷം ഡോളര്‍ നല്‍കിയതെന്നും മിഷേല്‍ അവെനാറ്റി പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിന്റെ രാജി അനിവാര്യമാണെന്ന് മിഷേല്‍ അവെനാറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.