ഭുവനേശ്വര്‍: എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസ് ലെവല്‍ ക്രോസില്‍ വച്ച് ജെസിബിയില്‍ ഇടിച്ചു. ഒഡീഷയിലെ ഹരിദാസ്പുര്‍ സ്റ്റേഷനും ന്യൂ ഗാര്ഹ്മധുപുരിനും ഇടയിടുത്തുള്ള ലെവല്‍ ക്രോസില്‍ വച്ച് ഇന്നലെ രാവിലെ ആയിരുന്നു അപകടമുണ്ടായത്. ലെവല്‍ ക്രോസ്സില്‍ കാവല്ക്കാരനുണ്ടായിട്ടും അപകടമുണ്ടായത് വലിയ സുരക്ഷാവീഴ്ചയാണുണ്ടാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടിെല്ലന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ എന്‍ജിനിലെ പാന്റോഗ്രാഫ് അപകടത്തില്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഗേറ്റ് മാനെ ഖുര്‍ദാ റോഡ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: