വാഗമണ്‍ സിമി ക്യാമ്പ്; ഖുറേഷിയെ തെളിവെടുപ്പിനായി എത്തിക്കും

Thursday 10 May 2018 3:10 am IST

കോട്ടയം: വാഗമണ്‍ സിമി ക്യാമ്പിന്റെ ആസൂത്രകരില്‍ ഒരാളും സിമി സ്ഥാപക നേതാവുമായ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെ തങ്ങള്‍പാറയില്‍  എത്തിച്ച് തെളിവെടുക്കും. ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ അതീവ രഹസ്യമായിട്ടായിരിക്കും തെളിവെടുപ്പ് നടത്തുക. തിരിച്ചറിയല്‍ പരേഡിന് ശേഷം ഇയാളെ വാഗമണില്‍ എത്തിക്കും. 

 2007 ഡിസംബറില്‍ നടന്ന ക്യാമ്പില്‍ ആയുധ പരിശീലനവും സ്‌ഫോടക വസ്തു നിര്‍മ്മാണ പരിശീലനവും നടന്നു. ഇതിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്‌ഫോടന പരമ്പരകള്‍ ഉണ്ടായി. ഈ കേസിലെ പ്രതികളില്‍ ചിലര്‍ ഗുജറാത്ത് പോലീസിന്റെ വലയിലായപ്പോഴാണ് വാഗമണില്‍ ഇത്തരമൊരു ക്യാമ്പ് നടന്നതായി കേരള പോലീസ് അറിഞ്ഞത്.   

ക്യാമ്പിന് നേതൃത്വം നല്‍കിയ  ഈരാറ്റുപേട്ട സ്വദേശികിവള ഷിബിലും ഷാദുലിയും  ഭോപ്പാലില്‍ ജയിലിലാണ്. അഹമ്മദാബാദ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് ഖുറേഷി. ഇന്ത്യന്‍ മുജാഹിദ്ദീന്റെ മുഖ്യസംഘാടകനായിരുന്ന ഇയാള്‍ പണ സമ്പാദനത്തിനായി ഗള്‍ഫ് നാടുകളില്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ തിരിച്ചെത്തിയപ്പോഴാണ് എന്‍ഐഎ വലയിലായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.