കൊച്ചി: കേന്ദ്രപദ്ധതികളോട് കേരള സര്‍ക്കാരിന് വിമുഖതയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ കമ്മിറ്റി അംഗവുമായ പി.സി. തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ട്രാന്സ്ഫോര്മേഷന് ഓഫ് ആസ്പിറേഷനല്‍ ഡിസ്ട്രിക്ട്സ് എന്ന പദ്ധതിയിലെ പിന്നോക്കാവസ്ഥയിലുള്ള 117 ജില്ലകളില്‍ വയനാടും ഉള്‍പ്പെടുന്നു. 11,000 കോടിയുടെ പദ്ധതി രാജ്യത്തൊട്ടാകെ 111 ജില്ലകളില്‍ തുടങ്ങി.
പദ്ധതിയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനോ ദല്‍ഹിയിലേക്ക് ഉദ്യോഗസ്ഥരെ അയക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടെത്തിയ മലയാളിയും കേന്ദ്ര നോഡല്‍ ഓഫീസറും പ്രോവിഡന്റ് ഫണ്ട് കമ്മീഷണറുമായ വി.പി. ജോയിയെ സംസ്ഥാനം മടക്കിയയച്ചു. വികസന പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് രാവിലെ 10 മുതല്‍ 5 വരെ കല്‍പ്പറ്റയില്‍ ഉപവാസമിരിക്കുമെന്ന് പി.സി. തോമസ് പറഞ്ഞു. സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: