കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് എസ്പി

Thursday 10 May 2018 3:17 am IST

ന്യൂദല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോത്പിക്കാന്‍ വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായി കോണ്‍ഗ്രസ് പ്രസിഡന്റെ രാഹുല്‍ ഗന്ധിയുടെ പ്രധാനമന്ത്രി പ്രഖ്യാപനം. 2019ല്‍ പ്രധാനമന്ത്രിയാവാന്‍ താന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസുമായി ഇനി ധാരണയില്ലെന്ന് സമാജ്‌വാദ് പാര്‍ട്ടി നിലപാടു വ്യക്തമാക്കി.

പാര്‍ട്ടി വക്താവ് ജുഹി സിങ്ങാണ് ടൈംസ് നൗ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നിലപാടു വ്യക്തമാക്കിയത്. കോണ്‍ഗ്രസുമായി സഖ്യത്തിനു ശ്രമിക്കാതെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുള്‍പ്പടെയുള്ള പാര്‍ട്ടികളുമായുള്ള പ്രാദേശിക ധാരണയ്ക്കാണ് ഇനി നീക്കമെന്ന് ജുഹി പറഞ്ഞു. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായാല്‍ പ്രധാനമന്ത്രിയാവാന്‍ ഒരുക്കമാണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി ദേശീയ തലത്തിലേക്ക് എത്താന്‍ ശ്രമിച്ചിരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്ക് രാഹുലിന്റെ പ്രസാതവന തിരിച്ചടിയായി. സഖ്യമുണ്ടാക്കി കോണ്‍ഗ്രസിന്റെ നിലമെച്ചപ്പെടുത്തിയാല്‍ തങ്ങള്‍ക്ക് പ്രയോജനമുണ്ടാവില്ലെന്നു ഈ കക്ഷികള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ജുഹിയുടെ വാക്കുകള്‍.

ബിഎസ്പ്, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യത്തിനുള്ള നീക്കം തുടരുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസുമായി ചര്‍ച്ചക്കില്ല, ജുഹി പറഞ്ഞു. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചാണ് മത്സരിച്ചത്. ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ഈ സഖ്യത്തിനു സാധിച്ചിരുന്നില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.