ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഫലം ഇന്ന്

Thursday 10 May 2018 8:21 am IST

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതുപരീക്ഷകളുടെ ഫലം ഇന്ന്  രാവിലെ 11 മണിക്ക് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിദ്യാര്‍ത്ഥികള്‍ നേടിയ സ്‌കോറുകളും ഗ്രേഡുകളും വിദ്യാര്‍ത്ഥികളേയും സ്‌കൂള്‍ അധ്യാപകരേയും അറിയിക്കാനുളള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളളസൗകര്യവും ഏര്‍പ്പെടുത്തി. പരീക്ഷാഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് PRD LIVE B- ഡൗണ്‍ലോഡ് ചെയ്യാം.  പരീക്ഷാഫലം താഴെപറയുന്ന വെബ്‌സൈറ്റുകളിലും ലഭിക്കും. www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.