ഭാരതത്തിലെ ആദർശമഹിള

Thursday 10 May 2018 3:26 am IST

സ്വാര്‍ത്ഥ നിരസനം സകലരും ശീലിക്കേണ്ടതാണ്. ഗൃഹസ്ഥ ജീവിതത്തില്‍ ഇതു ഒഴിച്ചുകൂടാത്തതാണ്. സേവന മനോഭാവവും,സ്വാര്‍ത്ഥത്യാഗവും ഒരു ഗൃഹനായികയുടെ സഹജമായ ഗുണവിശേഷങ്ങളാണ്. ഒരു ഭാര്യ തന്റെ ഭര്‍ത്താവിനോടുള്ള പ്രേമത്തിലും സേവനത്തിലും സ്വാര്‍ത്ഥരഹിതയും വിശാലമനസ്‌കയുമാണ്. അവള്‍ ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് പ്രീതിപ്പെടുത്താന്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും. രോഗബാധിതനാകുമ്പോള്‍ അദ്ദേഹത്തെ പരിചരിക്കും.

അതിഥികളോട് മധുരോദാരമായി പെരുമാറും. ആ പെരുമാറ്റംകൊണ്ട് അവള്‍ക്കു ആഹാരം ഉപേക്ഷിക്കേണ്ടി വന്നേക്കാം. ഭര്‍ത്താവിനും കുട്ടികള്‍ക്കും ആഹാരം നല്‍കിയതിനുശേഷമേ അവള്‍ ആഹാരം കഴിക്കുകയുള്ളു. ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം അനുഭവത്തില്‍ അവള്‍ സംതൃപ്തയായിരിക്കും. മതത്തിലും സംസ്‌കാരത്തിലും അധിഷ്ഠിതമായ ഭാരതത്തിലെ ആദര്‍ശ മഹിള ത്യാഗത്തിന്റെ പ്രതീകമാണ്. മഹത്തായ ഈ ഗുണം ശ്രേയോദ്ദീപകമായിരിക്കും. ദാമ്പത്യബന്ധത്തിന്റെ രമ്യതയ്ക്ക് അനുപേക്ഷണീയമാണ് പ്രേമം. പക്ഷേ അത് ആത്മീയമായ ഐക്യബോധത്തില്‍ അധിഷ്ഠിതമായിരിക്കണം.

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.