റായ്ഡുവിനെ പിന്നിലാക്കി രാഹുലിൻ്റെ കുതിപ്പ്

Thursday 10 May 2018 4:32 am IST

ജയ്പ്പൂര്‍: പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമ്പാട്ടി റായ്ഡുവിനെ മറികടന്ന് ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തി.രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നതോടെയാണ് രാഹുല്‍ റായ്ഡുവിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. പത്ത് മത്സരങ്ങളില്‍ രാഹുലിന് 471 റണ്‍സായി. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അമ്പാട്ടി റായ്ഡുവിന് പത്ത് മത്സരങ്ങളില്‍ 423 റണ്‍സുണ്ട്.

സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് മൂന്നാം സ്ഥാനത്ത്. പത്ത് മത്സരങ്ങളില്‍ അഞ്ചു അര്‍ധ സെഞ്ചുറിയുള്‍പ്പെടെ 410 റണ്‍സ് നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് പത്ത് മത്സരങ്ങളില്‍ 399 റണ്‍സോടെ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്താണ്. കോഹ്‌ലി പത്ത് മത്സരങ്ങളില്‍ 396 റണ്‍സ് നേടിയിട്ടുണ്ട്. 

ദല്‍ഹിയുടെ ഋഷഭ് പന്ത് 393 റണ്‍സുമായി ആറാം സ്ഥാനം നേടി.  അതേസമയം ദല്‍ഹിയുടെ പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ 351 റണ്‍സുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണിയാണ് ഏഴാം സ്ഥാനത്ത്. 360 റണ്‍സ്. രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍ 332 റണ്‍സോടെ ഒമ്പതാം സ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.