വെങ്ങര്‍ പിഎസ്ജിയിലേക്ക്

Thursday 10 May 2018 4:14 am IST

ലണ്ടന്‍: ഈ സീസണോടെ ആഴ്‌സണല്‍ വിടുന്ന പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ പാരീസ് സെന്റ് ജര്‍മയിന്‍ (പിഎസ്ജി) സില്‍ ചേരുമെന്ന് സൂചന. ആഴ്‌സണല്‍ കോച്ച് സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ പലഭാഗത്ത് നിന്ന് ഒട്ടേറെ വാഗ്ദാനങ്ങള്‍ വരുന്നുണ്ടെന്ന് വെങ്ങര്‍ പറഞ്ഞു.

വെങ്ങര്‍ പിഎസ്ജിയില്‍ ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മുഖ്യ പരിശീലകനായ യുനൈ എമറിക്ക് പകരം വെങ്ങര്‍ പിഎസ്ജിയുടെ പരിശീലകനായേക്കും. അല്ലെങ്കില്‍ ടീം ഡയറക്ടറുടെ പദവി ലഭിക്കും. കോച്ചിങ് രംഗത്ത് തുടരുമെന്ന് വെങ്ങര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാഗ്ദാനങ്ങള്‍ ഏറെ വരുന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ തീരുമാനമെടുത്തിട്ടില്ല. എന്നിരുന്നാലും പരിശീലന രംഗത്ത് തുടരുമെന്ന് വെങ്ങര്‍ പറഞ്ഞു. പിഎസ്ജിയുടെ പ്രസിഡന്റ് നാസര്‍ അല്‍- ഖെലൈഫിയും വെങ്ങറും തമ്മില്‍ നല്ലബന്ധമാണുളളത്. അതിനാല്‍ വെങ്ങര്‍ പിഎസ്ജിയില്‍ ചേരുമെന്നാണ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.