കണ്ണൂര്‍: മാഹി കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സമാധാനയോഗം ചേരും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് യോഗം. മാഹി ഇരട്ടക്കൊലപാതകങ്ങളെ തുടര്‍ന്നാണ് കളക്ടറുടെ സമാധാന നീക്കം.
പ്രമുഖ പാര്‍ട്ടികളെല്ലാം യോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് ആറുമുതല്‍ കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച. തിങ്കളാഴ്ച രാത്രിയാണ് മാഹിയില്‍ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ആര്‍എസ്എസുകാരനായ ഷമേജും സിപിഐഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവുമാണ് വേട്ടേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: