ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു

Thursday 10 May 2018 7:59 am IST

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ശക്തമായ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടായത്. മരിച്ച എട്ട് പേരില്‍ മൂന്ന്‌പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍ ആഗ്രയില്‍ നിന്നുമാണ്.

ചൊവ്വാഴ്ച ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.