കൊടി സുനി വീണ്ടും പരോളിൽ; ചട്ടം ലംഘിച്ചെന്ന് ആരോപണം

Thursday 10 May 2018 8:25 am IST

കോഴിക്കോട്:  ടി പി വധക്കേസിലെ പ്രതികളില്‍ ഒരാളായ കൊടി സുനിയ്ക്ക് എല്ലാ ജയില്‍ ചട്ടങ്ങളും ലംഘിച്ച് പരോള്‍ നല്‍കിയിരിക്കുന്നതായി റിപ്പോർട്ട്. ഏപ്രില്‍ 28 മുതല്‍ മേയ് 16 വര അമ്മയെ കാണാനാണ് പരോള്‍ നല്‍കിയിരിക്കുകയാണ്. മേയ് 4ന് ടിപിയുടെ ആറാം ചരമ വാര്‍ഷിക സമയത്ത് സുനി ജയിലിന് പുറത്തായിരുന്നു.

ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവര്‍ക്ക് ആറ് മാസത്തിലൊരിക്കലോ അടിയന്തരാവശ്യത്തിന് മൂന്ന് മാസത്തിലൊരിക്കലോ മാത്രമേ പരോള്‍ അനുവദിക്കാവൂ എന്ന് ജയില്‍ച്ചട്ടം നിലവിലുണ്ട്. എന്നാല്‍ സുനിയ്ക്ക് പരോള്‍ ചടങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധിക്കപ്പെട്ട സമയത്തും കൊടി സുനി പരോളിലായിരുന്നു. മാഹിയില്‍ ആര്‍എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴും സുനി പരോളില്‍ തന്നെ.

ടിപി വധക്കേസിലെ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എംസി അനൂപ് എന്നിവര്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇവര്‍ പാലിക്കുന്നില്ല. പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടാറുമില്ല. സമാന കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ഒരേ സമയം പരോള്‍ അനുവദിക്കരുതെന്ന നിയമവും സുനിയുടെ കാര്യത്തിലില്ല. ഇവര്‍ക്ക് കൂട്ടമായി തന്നെ പരോള്‍ നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.