കൊൽക്കത്ത: പ്രശസ്ത ബംഗാളി നടി ലോലിത ചാറ്റർജി (81) അന്തരിച്ചു. മസ്തിഷ്ഘാതത്തെ തുടര്ന്ന് അവർ ഏറെ നാൾ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
1964ൽ ബംഗാളി ക്ലാസിക്കായ ബിബ്ഹാസിൽ ഉത്തം കുമാറിനൊപ്പമായിരുന്നു ലോലിത അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി ബംഗാളി ചലച്ചിത്രങ്ങളിൽ അഭിനയിച്ച അവർ മുംബൈയിലേക്ക് മാറുകയും 1960,70 കാലഘട്ടങ്ങളിൽ ഹിന്ദി സിനിമാ രംഗത്തും നിരവധി പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
രാത് അൻഡേരി ദി, ആപ് കി കസം, തലാഷ്, വിക്ടോറിയ നമ്പർ 203, പുഷ്പാഞ്ചലി തുടങ്ങിയ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിൽ ലോലിത അഭിനയിച്ചു. അടുത്തിടെ ഇറങ്ങിയ വിക്രം സെൻഗുപ്തയുടെ ‘ജൊനാകി, അർദാം സിലിന്റെ ‘ആഷ്ചേ അബ്ബാർ ഷാബോർ’ എന്നീ ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: