ജനക്പുരിന് സമ്മാനവുമായി പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനം

Thursday 10 May 2018 11:13 am IST

ന്യൂദൽഹി: പ്രധാനമന്ത്രി തൻ്റെ മൂന്നാമത്തെ നേപ്പാൾ സന്ദർശനത്തിന് ഒരുങ്ങുന്നത് നേപ്പാളിന് ഒരു സമ്മാനവുമായിട്ടാണ്. രാമയാണ ടൂറിസവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കോർത്തിണക്കിയുള്ള ഒരു ബസ് യാത്രാ സംവിധാനമാണ് മോദിയുടെ മൂന്നാമത്തെ നേപ്പാൾ സന്ദർശനത്തോടെ യഥാർത്ഥ്യമാകുന്നത്. നേപ്പാളിലെ ജനകപുർ മുതൽ യുപിയിലെ അയോധ്യ വരെ നീണ്ടു കിടക്കുന്ന ഒരു ബസ് റൂട്ടാണ് ഇത്.

ശ്രീരാമൻ്റെയും സീതയുടെയും ജന്മദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് യാത്ര ഇതോടു കൂടി യാഥാർത്ഥ്യമാകും. നേപ്പാളിലെ ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് ജനക്പുർ. ഈ പ്രദേശത്തിൻ്റെ വികസനങ്ങൾക്ക് വേണ്ടി സാമ്പത്തിക സഹായങ്ങൾ അദ്ദേഹം സന്ദർശനവേളയിൽ പ്രഖ്യാപിക്കും. 

ജനക്പുരിനു പുറമെ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ മുക്തിനാഥ് ക്ഷേതവും അദ്ദേഹം സന്ദർശിക്കും. തുടർന്ന് മോദിയും നേപ്പാൾ പ്രധാനമന്ത്രി കെപി ഒലിയും ചേർന്ന് അരുൺ 111 മെഗാ വാട്ട് വൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്യും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.