ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.75

Thursday 10 May 2018 11:08 am IST

തിരുവനന്തപുരം:  2018 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 83.75 ആണ് ഈ വര്‍ഷത്തെ വിജയ ശതമാനം. ഈ വര്‍ഷം 3,69,021 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065 പേരാണ് തുടര്‍ പഠനത്തിന് യോഗ്യത നേടിയതെന്ന് മന്ത്രി പറഞ്ഞു. വിവിധ കോംപിനേഷന്‍ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം, സയന്‍സ്(85.91), ഹ്യുമാനിറ്റീസ്(76.21), കൊമേഴ്സ്(85.22), ടെക്നിക്കല്‍(76.77), ആര്‍ട്ട്(82.11). 

വിജയ ശതമാനം ഏറ്റവുംകൂടിയ ജില്ല കണ്ണൂരാണ്(86.75); കുറഞ്ഞ ജില്ല പത്തനംതിട്ട(77.16). 79 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍  പരീക്ഷ എഴുതിയ ജില്ല മലപ്പുറം(53,915 പേര്‍). കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട്(9,042). 

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം(14,735). 1,200ല്‍ 1,200 സ്‌കോറും വാങ്ങിയ വിദ്യാര്‍ഥികളുടെ എണ്ണം 180. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ  ജില്ല മലപ്പുറം(1935). കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ സ്‌കൂള്‍ തിരുവനന്തപുരം പട്ടത്തുള്ള സെന്റ് മേരീസ് എച്എസ്എസ്(834). കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ ജിഎച്ച്എസ്എസ് തിരൂരങ്ങാടി മലപ്പുറം9 601 പേര്‍).

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 90.24% പേരാണ് വിജയിച്ചത്. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്ലസ് ടു ക്ലാസുകള്‍ തുടങ്ങും

www.prd.kerala.gov.in

www.results.kerala.nic.in

www.keralaresults.nic.in

www.itmission.kerala.gov.in

www.results.itschool.gov.in

www.results.kerala.gov.in

www.vhse.kerala.gov.in

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.