തോമസ് ചാണ്ടിക്കെതിരെ കോടതിയുടെ മേല്‍‌നോട്ടത്തില്‍ അന്വേഷണം

Thursday 10 May 2018 12:16 pm IST

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ലേക്ക് പാലസ് റിസോര്‍ട്ടിനായി അനധികൃതമായി റോഡ് നിര്‍മാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.   

നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി യുവജനതാദള്‍ പ്രവര്‍ത്തകനായ സുഭാഷ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. എല്ലാമാസവും അഞ്ചാമത്തെ പ്രവൃത്തി ദിനത്തില്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ലേക്ക് പാലസിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചുവെന്നതും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് അന്നത്തെ കളക്ടറായിരുന്ന പത്മകുമാര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നതുമാണ് മറ്റ് രണ്ട് ഹര്‍ജികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.