കേരളത്തില്‍ ക്രമസമാധാനില തകര്‍ന്നു - ചെന്നിത്തല

Thursday 10 May 2018 12:59 pm IST

കൊച്ചി: കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ നാല് തവണ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം‌മുറ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടക്കുന്നു. വരാപ്പുഴ കേസ് സിബിഐ അന്വേഷിക്കണം, പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പോലീസിനെ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിക്കുകയാണ്. പോലീസ് അസോസിയേഷന്‍ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് സിപി‌എമ്മിന്റെ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരാണെന്നും ചെന്നിത്തല പറഞ്ഞു. 

കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല. എം.വി ജയരാജന്‍ എല്ലാ കേസുകളിലും ഇടപെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.