ന്യൂദല്‍ഹി: പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ബന്ധു അറസ്റ്റില്‍. കെജ്രിവാളിന്റെ ഭാര്യാ സഹോദരന്റെ മകന് വിനയ് ബന്‍സാലിനെയാണ് അറസ്റ്റ് ചെയ്തത്. കെജ്രിവാളിനും ഭാര്യാ സഹോദരനുമെതിരെ സന്നദ്ധ സംഘടനയായ അഴിമതി വിരുദ്ധ സംഘടനയുടെ മേധാവി രാഹുല്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്.
റോഡ്, അഴുക്കുചാല്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി നല്കുന്ന കരാറുകള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. 2015ല്‍ ദല്‍ഹിയിലെ ബക്കോളി ഗ്രാമത്തില്‍ അഴുക്കുചാല്‍ നിര്‍മ്മിക്കുന്നതിനായി രേണു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് അനധികൃതമായി കരാര്‍ നല്‍കുകയതാണ് പരാതിക്ക് കാരണമായത്. എ.സി.ബിയുടെ വ്യാജ ആധാരമുണ്ടാക്കല്‍, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: