വിവരാവകാശ കമ്മീഷന്‍ അംഗങ്ങളില്‍ സിപി‌എം നേതാവിനെ ഗവര്‍ണര്‍ ഒഴിവാക്കി

Thursday 10 May 2018 1:47 pm IST

തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ സിപിഎം നേതാവിന്റെ പേര് ഗവര്‍ണര്‍ ഒഴിവാക്കി. സിപിഎം നേതാവ് എ.എ റഷീദിനെയാണ് ഒഴിവാക്കിയത്. റഷീദിനെ ഒഴിവാക്കി ബാക്കിയുള്ള നാലുപേരുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചു.

ഇ.എല്‍ വിവേകാനന്ദന്‍ ,സോമനാഥന്‍ പിള്ള, പി .ആര്‍ ശ്രീലത, കെ വി സുധാകരന്‍ എന്നിവരെയാണ് നിയമിച്ചത്.  സര്‍വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലീസ് റിപ്പോര്‍ട്ട് റഷീദിന് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം ഗവര്‍ണര്‍ അംഗീകരിക്കാതിരുന്നത്. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് റഷീദിനെതിരെ ആരോപണമുയര്‍ന്നത്. ഇത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവായ ആര്‍ ശശികുമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിയില്‍ ഗവര്‍ണര്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.