കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

Thursday 10 May 2018 2:20 pm IST
എട്ട്- എട്ടര രൂപയ്ക്ക് കടക്കാര്‍ക്ക് കിട്ടുന്ന കുപ്പിവെള്ളം 20 രൂപയ്ക്കാണ് സാധാരണ ജനങ്ങള്‍ക്ക്‌ വില്‍ക്കുന്നത്. അതായതു ഒരു കുപ്പി വെള്ളം വില്‍ക്കുമ്പോള്‍ കടക്കാരന് 11.50 രൂപയാണ് ലാഭം.

തിരുവനന്തപുരം : സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പെടുത്തും. അടുത്തിടെ കുപ്പിവെള്ളത്തിന്റെ വില സ്വകാര്യ കമ്പനികള്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചത്.

105 കമ്പനികള്‍ അംഗങ്ങളായുള്ള കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‍ചേഴ്സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗമാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 12 രൂപയ്ക്കു വിറ്റാല്‍ ലാഭം കുറയുമെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍  അസോസിയേഷന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല.

ഒരു ലിറ്ററിന്റെ 12 കുപ്പികള്‍ അടങ്ങിയ ഒരു കെയ്സ് കുപ്പിവെള്ളം കമ്പനികള്‍ 90 രൂപയ്ക്കാണ് വിതരണക്കാര്‍ക്കു കൈമാറുന്നത്. അതായത് കുപ്പിയൊന്നിന് 7.50 രൂപ നിരക്കില്‍. ഇത് ഇവര്‍ വിതരണക്കാര്‍ 100 രൂപയ്ക്ക് കടകളിലെത്തിക്കുന്നു. എട്ട്- എട്ടര രൂപയ്ക്ക് കടക്കാര്‍ക്ക് കിട്ടുന്ന കുപ്പിവെള്ളം 20 രൂപയ്ക്കാണ് സാധാരണ ജനങ്ങള്‍ക്ക്‌ വില്‍ക്കുന്നത്. അതായതു ഒരു കുപ്പി വെള്ളം വില്‍ക്കുമ്പോള്‍ കടക്കാരന് 11.50 രൂപയാണ് ലാഭം. 12 രൂപയ്ക്ക് വില്പന നടത്തിയാല്‍ ലാഭം മൂന്നര രൂപയായി കുറയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.