മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകം

Thursday 10 May 2018 3:13 pm IST

മുംബൈ: നവി മുംബൈയിലെ ഉല്‍‌വയില്‍ മലയാളി വിദ്യാര്‍ത്ഥി വിശാലിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സുല്‍ത്താന്‍, ലഖന്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. സലൂണിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ലഖനാണ് വിശാലിനെ കുത്തിയത്. 

പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഞാറാഴ്ച്ച രാത്രി 11.30 യോടെയാണ്  വിശാലിനു അപകടം സംഭവിച്ച വിവരം വീട്ടില്‍ അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് വിശാലിന്റെ സുഹ്യത്തുകള്‍ക്കളായ സലൂണ്‍ ജീവനക്കാരാണ് മാതാപിതാക്കളെ അറിയിച്ചത്. 

വീടിനടുത്തുള്ള സലൂണില്‍ സ്ഥിരം സന്ദര്‍ശകനായ വിശാല്‍ ഞാറാഴ്ച്ച രാത്രിയും അവിടെ പോയിരുന്നു. അപകടം സംഭവിച്ചതല്ലെന്നും ദേഹത്ത് കമ്പി കുത്തികയറിയതാണെന്നും വിശാലിന്റെ കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.