ഇസ്രായേൽ സൈനിക കേന്ദ്രത്തിനെ ഇറാൻ ആക്രമിച്ചു

Thursday 10 May 2018 3:39 pm IST

ദമാസ്‌കസ്: ഇസ്രായേൽ സൈനിക കേന്ദ്രത്തിനു നേർക്ക് ഇറാൻ സൈന്യത്തിൻ്റെ ആക്രമണം. ഇസ്രായേലിലെ ഗോലാൻ കുന്നുകളിലെ സൈനിക കേന്ദ്രത്തിനു നേർക്കാണ് ഇറാൻ ആക്രമണം അഴിച്ച് വിട്ടത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. 

അസദ് ഭരണകൂടത്തിന് പിന്തുണ നല്‍കുന്നതിന് വേണ്ടി സിറിയയില്‍ വിന്യസിച്ചിട്ടുള്ള ഇറാന്‍ സേനയാണ് ആക്രമണം നടത്തിയത്. ഇറാന്‍ വിക്ഷേപിച്ച 20ഓളം ഗ്രാഡ്, ഫജര്‍ റോക്കറ്റുകള്‍ തങ്ങളുടെ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. 

ഇതാദ്യമായാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇവിടെ നിന്ന് ഇറാന്‍ ആക്രമണം നടത്തുന്നത്. അതേ സമയം, ഇസ്രായേലി സൈന്യം സിറിയയിലെ റഡാര്‍ സ്റ്റേഷനുകള്‍, പ്രതിരോധ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാര്‍ മാധ്യമം അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.