കര്‍ണാടകയില്‍ ബിജെപി 130ലേറെ സീറ്റുകള്‍ നേടി വിജയിക്കും

Thursday 10 May 2018 6:03 pm IST
കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിരാശാജനകമായ പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക എന്നതിന് തെളിവാണ് തിരിച്ചറിയല്‍ കാര്‍ഡ് അഴിമതി

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി 130ലേറെ സീറ്റുകള്‍ നേടി വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഒരു പാര്‍ട്ടിയുടേയും പിന്തുണ ബിജെപി തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിരാശാജനകമായ പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക എന്നതിന് തെളിവാണ് തിരിച്ചറിയല്‍ കാര്‍ഡ് അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമല്ലാത്ത രീതിയില്‍ വിജയിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയവര്‍ ഒരിക്കലും കോണ്‍ഗ്രസിന്റെ വലയില്‍ കുടുങ്ങരുതെന്നും അതിലൂടെ തെരഞ്ഞെടുപ്പിന് അസ്വസ്ഥത സൃഷ്ടിക്കരുതെന്നും അമിത് ഷാ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.