തിരുവനന്തപുരം: കേരളത്തിലിരുന്ന് ബിജെപി വിരുദ്ധപ്രചാരണം നടത്തുന്നവര്‍ കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് ഇനിയും മനസ്സിലാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ബിജെപി സ്ഥാനാര്‍ത്ഥി അശ്വത്ത് നാരായണനുവേണ്ടി പ്രചാരണം നടത്തുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പങ്കിവെച്ചു കൊണ്ടാണ് സുരേന്ദ്രന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
സഹോദരിയുടെ കൊലയാളികളെ സിദ്ധരാമയ്യ സര്‍ക്കാര്‍ രക്ഷിക്കുകയാണെന്നും വധഭീഷണിയുണ്ടായിട്ടും സഹോദരിക്കു സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കുന്നു. ബിജെപി അധികാരത്തില്‍ വന്നാലെ പ്രതികളെ പിടികൂടാനാവൂ എന്നും ഇന്ദ്രജിത്ത് പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട കല്‍ബുര്‍ഗിയുടെ കൊലയാളികളെയും ഇതുവരെ പിടികൂടിയിട്ടില്ല. രണ്ട് കേസുകളിലും കോണ്‍ഗ്രസ് കാട്ടിയത് ഇരട്ടത്താപ്പ് നയമാണ്. ഇതൊന്നും അറിയാതെയാണ് കേരളത്തിലിരുന്ന് ചിലര്‍ ബിജെപി വിരുദ്ധ പ്രചാരണം നടത്തുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: