കര്‍ണാടകയില്‍ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

Thursday 10 May 2018 8:39 pm IST
നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

ബെംഗളൂരു : കര്‍ണാടക തെരഞ്ഞെടുപ്പിന് രണ്ടു നാള്‍ ബാക്കി നില്‍ക്കെ പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു.

നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

നന്ദിനി രാമണ്ണ എന്ന ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു.

ത്രിപുരയിലെ പ്രമുഖരായ പല നേതാക്കളും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ പ്രസ്താവിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.